ഹോം പേജ്‌ arrow ബ്ലോഗ്‌
A blog of all section with no images
'ബാബുല്‍' ഒരുക്കാന്‍ അഞ്ചു ഡിസൈനര്‍മ പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
തിങ്കള്‍, 09 ആഗസ്റ്റ്‌ 2004
ബിഗ്‌ ബജറ്റ്‌ ചിത്രങ്ങള്‍ക്ക്‌ പേരുകേട്ടതാണ്‌ ബോളിവുഡ്‌. ആഡംബരങ്ങള്‍ക്ക്‌ ഇവിടെ യാതൊരു പഞ്ഞവുമില്ല. എന്നാല്‍, ഒരു സിനിമയുടെ പിന്നണിയില്‍ത്തന്നെ അഞ്ചു ഫാഷന്‍ ഡിസൈനര്‍മാര്‍ വേണ്ടി വന്നാലോ? അതും അഞ്ചുപേരും അതിപ്രശസ്തരും.

രവിചോപ്ര ചിത്രമായ 'ബാബുല്‍' ആണ്‌ ദൃശ്യ വിസ്മയരംഗത്ത്‌ പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നത്‌.

ചിത്രത്തില്‍ റാണി മുഖര്‍ജി ധരിക്കുന്ന പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്‌ സബ്യസാചി മുഖര്‍ജിയാണ്‌. ജോണ്‍ എബ്രഹാമിന്റെ രൂപഭാവങ്ങള്‍ നരേന്ദ്രകുമാറിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ്‌ ഒരുക്കിയിട്ടുള്ളത്‌.

ജോണ്‍ തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ്‌ ബാബുലില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ സംവിധായകന്‍ രവിചോപ്ര പറയുന്നു. സല്‍മാന്റെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്‌ സല്‍മാന്റെ സഹോദരി അല്‍വിരാഖാന്‍ അഗ്നിഹോത്രിയാണ്‌. ചിത്രത്തില്‍ ഹേമമാലിനി ധരിക്കുന്ന സാരികള്‍ ഡിസൈന്‍ ചെയ്തത്‌ നീതാലുല്ലയാണ്‌. അമിതാഭ്ബച്ചന്റെ വസ്ത്രങ്ങള്‍ അക്ബറും ഡിസൈന്‍ ചെയ്തിരിക്കുന്നു.

ഇതിനുപുറമെ അമിതാഭ്ബച്ചനും ഹേമമാലിനിക്കുമെല്ലാം ഒപ്പം സ്വന്തം ഡിസൈനര്‍മാരുമുണ്ട്‌. അടുത്തിടെ 'ബാബുലി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട്‌ ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇതില്‍ താരങ്ങളുടെ വേഷവും ഭാവവുമെല്ലാം പത്രങ്ങളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

'സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം' എന്ന അവകാശവാദവുമായാണ്‌ രവിചോപ്ര 'ബാബുല്‍' പ്രദര്‍ശനത്തിനെത്തിക്കുന്നത്‌. ബി.ആര്‍.ചോപ്രയാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. അമിതാഭ്ബച്ചന്‍, ഹേമമാലിനി, സല്‍മാന്‍ഖാന്‍, ജോണ്‍ എബ്രഹാം, റാണിമുഖര്‍ജി, ഓംപുരി എന്നിവരെല്ലാം ചിത്രത്തില്‍ അഭനയിക്കുന്നുണ്ട്‌. ഡിസംബര്‍ എട്ടിനു ചിത്രം തിയേറ്ററുകളിലെത്തും
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ബുധന്‍, 01 നവംബര്‍ 2006 )
 
എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്‌ പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
തിങ്കള്‍, 09 ആഗസ്റ്റ്‌ 2004
കുന്നംകുളം: ഭാഷയിലും സാഹിത്യത്തിലും തട്ടകത്തിന്റെ ഉള്‍ക്കരുത്ത്‌ ചേര്‍ത്ത കോവിലന്‌ എഴുത്തച്ഛന്‍പുരസ്കാരം.

സാംസ്കാരിക-വിദ്യാഭ്യാസവകുപ്പുമന്ത്രി എം.എ.ബേബി കോവിലന്റെ അരികന്നിയൂരിലുള്ള വസതിയിലെത്തിയാണ്‌ പുരസ്കാരം പ്രഖ്യാപിച്ചത്‌. അവാര്‍ഡ്‌ നിര്‍ണ്ണയസമിതി അംഗങ്ങളോടൊപ്പം തിങ്കളാഴ്ച രാവിലെ 11നാണ്‌ മന്ത്രി കോവിലന്റെ വീട്ടിലെത്തിയത്‌.

സമഗ്രസംഭാവന പരിഗണിച്ചാണ്‌ കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനത്തിന്‌ കോവിലനെ തിരഞ്ഞെടുത്തതെന്ന്‌ മന്ത്രി പറഞ്ഞു.

വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കസേരയിലിരുന്ന കോവിലന്റെ കൈ പിടിച്ച്‌ മന്ത്രി അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചപ്പോള്‍ എഴുത്തുകാരന്റെ കണ്ണ്‌ നിറഞ്ഞു. അല്‍പനേരം നിശ്ശബ്ദനായിരുന്ന അദ്ദേഹം തന്റെ ഇടതുപക്ഷത്തിനിതു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ എന്ന്‌ കണ്ഠമിടറിക്കൊണ്ട്‌ പറഞ്ഞു. മരിച്ചുപോയ ഭാര്യയെയാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌.

യാദൃച്ഛികമായാണ്‌ ഇന്നത്തെ ഈ പ്രഖ്യാപനമെന്ന്‌ മന്ത്രി സൂചിപ്പിച്ചു. കേരളപ്പിറവിയുടെ 50-ാ‍ം വാര്‍ഷികത്തില്‍ ഈ പുരസ്കാരത്തിന്‌ ഏറ്റവും അര്‍ഹന്‍ കോവിലനാണ്‌. കോവിലനെപ്പോലെ കൈത്തഴക്കം വന്ന ഒരെഴുത്തുകാരന്‍ ഉണ്ടാവില്ലെന്ന്‌ പറഞ്ഞ മന്ത്രി, അവാര്‍ഡ്‌തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ കോവിലന്‌ സമ്മാനിച്ചു. സാഹിത്യഅക്കാദമിയില്‍ നവംബറില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ഔദ്യോഗികമായി പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവ സമ്മാനിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

നേരത്തേ തരേണ്ടതായിരുന്നു ഈ പുരസ്കാരമെന്നും വൈകിപ്പോയതില്‍ ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞപ്പോള്‍, മരിച്ചതിനുശേഷമായിരിക്കും ഇത്തരത്തിലൊരെണ്ണം എന്നു കരുതിയെന്ന്‌ കോവിലന്‍ പറഞ്ഞു.

കോവിലന്‍കൃതികളെക്കുറിച്ചുള്ള ചര്‍ച്ച ഉടന്‍തന്നെ സംഘടിപ്പിക്കുമെന്ന്‌ മന്ത്രിയോടൊപ്പമുണ്ടായിരുന്ന, സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം.മുകുന്ദന്‍ പറഞ്ഞു. ജോര്‍ജ്‌ ഓണക്കൂര്‍, രാവുണ്ണി, സാഹിത്യ അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍നായര്‍, ബാബു എം.പാലിശ്ശേരി എം.എല്‍.എ., അശോകന്‍ ചെരുവില്‍, കോര്‍പ്പറേഷന്‍ മേയര്‍ ആര്‍. ബിന്ദു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കേരള സര്‍വ്വകലാശാലാ മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാലമോഹന്‍ തമ്പി, ജോര്‍ജ്‌ ഓണക്കൂര്‍, കേരള യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ്‌ വിഭാഗം പ്രൊഫസര്‍ ഡോ. ജമീല ബീഗം, എക്സ്‌ ഒഫീഷ്യോ അംഗം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം.മുകുന്ദന്‍ എന്നിവരടങ്ങുന്ന അവാര്‍ഡുനിര്‍ണ്ണയസമിതിയാണ്‌ കോവിലനെ എഴുത്തച്ഛന്‍പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്‌.
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ബുധന്‍, 01 നവംബര്‍ 2006 )
 
മലയാളം ജൂംല! പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
തിങ്കള്‍, 09 ആഗസ്റ്റ്‌ 2004
സി.എം.എസുകള്‍ വെബ്ബ്‌സൈറ്റുകളുടെ ഭാവി തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാള ഭാഷയിലുള്ള ആദ്യത്തെ സി.എം.എസ്‌ ആണ്‌ മലയാളം ജൂംല!.

ഇതുവരെ മലയാളഭാഷയിലുള്ള വെബ്ബ്‌സൈറ്റുകള്‍ അപൂര്‍വമായിരുന്നു. വെബ്ബ്‌സൈറ്റുകള്‍ പൂര്‍ണമായും മലയാളത്തില്‍ നിര്‍മ്മിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു പ്രധാനകാരണം. എന്നാല്‍ മലയാളം ജൂംല!, മലയാളം വെബ്ബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്‌ വളരെ എളുപ്പമേറിയതാക്കിയിരിക്കുന്നു.
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ഞായര്‍, 17 ഡിസംബര്‍ 2006 )
തുടര്‍ന്നു വായിക്കുക...
 
ജൂംല! മലയാളം പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 07 ജൂലൈ 2004
നിങ്ങള്‍ക്ക്‌ കണ്ടെന്റ്‌ മാനേജ്‌ മെന്റ്‌ സിസ്റ്റങ്ങളെക്കുറിച്ച്‌(CMS) എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങള്‍ മൂന്നു കാര്യങ്ങള്‍ തീര്‍ച്ചയായും കേട്ടുകാണും. അവ ബിസ്സിനസ്സ്‌ ചെയ്യാനുള്ള വളരെ ഉപകാരപ്രദമായ ഒരു വഴിയാണ്‌. സി.എം.എസു-കള്‍ വളരെ ശരിക്കും വളരെ ബുദ്ധിമുട്ടേറിയതാണ്‌. അവസാനമായി അവ വളരെയധികം വിലയേറിയതും മിക്കവര്‍ക്കും അപ്രാപ്യവുമാണ്‌.


ജൂംല അതെല്ലാം മാറ്റിമറിച്ചിരിക്കുന്നു....ജൂംല മറ്റ്‌ സി.എം.എസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌. പ്രധാനമായും ഇത്‌ വളരെ എളുപ്പമാണ്‌. ജൂംല! ജനങ്ങള്‍ക്ക്‌ വേണ്ടി നിര്‍മ്മിക്കപെട്ടിട്ടുള്ളതാണ്‌. അതുകൊണ്ടുതന്നെ ജൂംല! സ്വതന്ത്രസോഫ്റ്റ്‌വേര്‍ ആണ്‌, അത്‌ GNU/GPL ലൈസന്‍സ്‌ പ്രകാരം ഉണ്ടാക്കിയിട്ടിള്ളതാണ്‌. അതിനാല്‍ ഇത്‌ സ്ഥാപിക്കാനും, കൈകാര്യം ചെയ്യുവാനും എളുപ്പമേറിയതും വളരെ വിശ്വസനീയവുമാണ്‌. ജൂംല ഉപയോഗിക്കാന്‍ എച്ച്‌.ടി.എം.എല്‍(html) അറിയേണ്ട ആവശ്യമേയില്ല.
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ഞായര്‍, 17 ഡിസംബര്‍ 2006 )
തുടര്‍ന്നു വായിക്കുക...
 
പീഡകര്‍ രക്ഷപ്പെടരുത്‌ പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 07 ജൂലൈ 2004
അടിമാലിയിലെ സന്ധ്യ എന്ന പെണ്‍കുട്ടിയുടെ ദുരന്തം സ്ത്രീസമൂഹത്തിനാകെ വേദനയും ആശങ്കയും ഉണ്ടാക്കും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടി ഞായറാഴ്ചയാണ്‌ ജീവനൊടുക്കിയത്‌. അതിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്‌. ലോക്കല്‍ പോലീസ്‌ നടത്തിയ അന്വേഷണത്തെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നു. പീഡനവിവരം കഴിഞ്ഞ്‌ രണ്ടാഴ്ചയായിട്ടും ആരെയും അറസ്റ്റുചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണത്രെ പെണ്‍കുട്ടിജീവനൊടുക്കിയത്‌. ഈ പീഡനകേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപണമുണ്ട്‌. സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും ഏറെ മുന്നിലെത്തിയിട്ടും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നത്‌ വലിയൊരു വൈരുധ്യമാണ്‌. ഓഫീസുകളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലുംസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളുണ്ടായി.


അവസാനം പരിശോധിക്കപ്പെട്ടത്‌ ( ബുധന്‍, 01 നവംബര്‍ 2006 )
തുടര്‍ന്നു വായിക്കുക...
 
ലിസ്സി ജേക്കബ്ബ്‌ ചീഫ്‌ സെക്രട്ടറി പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 07 ജൂലൈ 2004

ജോണ്‍മത്തായി റിട്ടയര്‍ ചെയ്ത ഒഴിവിലാണ്‌ നിയമനമെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ പത്രലേഖകരോട്‌ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ലിസ്സി ജേക്കബ്ബ്‌ ചീഫ്‌ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ജോണ്‍മത്തായിയുടെ സേവനത്തെ മന്ത്രിസഭ അഭിനന്ദിക്കുകയുണ്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ചീഫ്‌ സെക്രട്ടറി ബാബുജേക്കബ്ബിന്റെ ഭാര്യയായ ലിസ്സി 1971 ഐ. എ. എസ്‌. ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥയാണ്‌. 2008 ഫിബ്രവരി വരെ സര്‍വീസുണ്ട്‌. ഡി. ഇ. ഒ. ആയിരുന്ന പരേതനായ എന്‍. ജെ. ജോര്‍ജിന്റെയും തങ്കമ്മയുടെയും മകളാണ്‌. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം രണ്ടുവര്‍ഷം തിരുവനന്തപുരം ആള്‍ സെയിന്റ്‌സ്‌ കോളേജില്‍ അധ്യാപികയായിരുന്നു.

അവസാനം പരിശോധിക്കപ്പെട്ടത്‌ ( ബുധന്‍, 01 നവംബര്‍ 2006 )
തുടര്‍ന്നു വായിക്കുക...
 

ഡൗണ്‍ലോഡ്‌

പുതിയ മലയാളം ജൂംല! ഡൗണ് ലോഡ് ചെയ്യുക

ഡൗണ് ലോഡ്

Get the
New! IndicJoomla! Malayalam Translation

Download

ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല