ഹോം പേജ്‌ arrow വാര്‍ത്തകള്‍ arrow പുതിയ arrow ഓസീസ്‌ പേടിച്ചിരുന്നു, സൗരവിനെ
ഓസീസ്‌ പേടിച്ചിരുന്നു, സൗരവിനെ പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 12 മെയ്‌ 2004
"എന്നെ അറിയില്ലേ? ഞാന്‍ സൗരവ്‌ ഗാംഗുലി. ടീമില്‍നിന്ന്‌ പുറത്താണ്‌. സംഭവിച്ചതിനെക്കുറിച്ചോര്‍ത്ത്‌ ആദ്യമൊക്കെ എനിക്ക്‌ ദേഷ്യവും ദുഃഖവും ഉണ്ടായിരുന്നു. പതുക്കെ അത്‌ മാറി. ടീമില്‍ തിരിച്ചെത്താന്‍ കഠിനപരിശ്രമത്തിലാണ്‌. എന്റെ പ്രാര്‍ഥന ഇപ്പോഴും ടീമിനൊപ്പമുണ്ട്‌"-കളിയുടെ ലൈവ്‌ ടെലികാസ്റ്റിനിടെ ടിവി യില്‍ വരുന്ന പരസ്യത്തിലാണെങ്കിലും സൗരവിന്റെ ഈ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുന്നു.

ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ പ്രകടനം കാണുമ്പോള്‍ കടുത്ത രാഹുല്‍ദ്രാവിഡ്‌ ആരാധകര്‍പോലും പറഞ്ഞുപോവുന്നു - "സൗരവിെ‍ന്‍ പ്രാര്‍ഥന അല്ല, സാന്നിധ്യമാണ്‌ ഇപ്പോള്‍ ടീമിന്‌ ആവശ്യം"
ന്യൊാസെലന്‍ഡ്‌ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്‌ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞതിങ്ങനെയാണ്‌. "രാഹുല്‍ ചിന്തിക്കുന്ന ക്യാപ്റ്റനാണ്‌. ഫീല്‍ഡില്‍ മികച്ച തീരുമാനങ്ങളെടുക്കും. എന്നാല്‍, സൗരവ്‌ കൂടുതല്‍ ആക്രമണോത്സുകനായിരുന്നു. ടീമംഗങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കാം". സൗരവാണ്‌ കൂടുതല്‍ മികച്ച ക്യാപ്റ്റനെന്ന്‌ സ്റ്റീഫന്‍ പറഞ്ഞില്ല. പക്ഷേ, കിവീസ്‌ ക്യാപ്റ്റന്റെ വാക്കുകള്‍ക്കിടയില്‍ അതുണ്ടായിരുന്നു.

രാഹുലിനെക്കുറിച്ചായിരുന്നു പരാതി. ഫീല്‍ഡില്‍ തീരെ നിശ്ശബ്ദനാണ്‌. ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഇടയ്ക്കിടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന പതിവില്ല. തെറ്റുകള്‍ പറ്റുമ്പോള്‍ ശാസിക്കില്ല എന്നൊക്കെയാണ്‌. മാന്യനായ ക്യാപ്റ്റന്‌ പക്ഷേ, ടീമംഗങ്ങള്‍ക്കുമേല്‍ നിയന്ത്രണം കുറവാണ്‌. പലപ്പോഴും സ്റ്റാര്‍ ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. സച്ചിന്റെ താത്‌പര്യങ്ങള്‍ക്ക്‌ അമിതപ്രാധാന്യം ലഭിക്കുന്നു. ചില നിര്‍ണായക തീരുമാനങ്ങളെക്കുറിച്ച്‌ ചോദ്യമുയരുമ്പോള്‍ രാഹുല്‍ മറുപടി പറയുന്നു. 'അത്‌ സച്ചിന്റെ ഐഡിയ ആയിരുന്നു'. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അജിത്‌ അഗാര്‍ക്കറെക്കൊണ്ട്‌ അവസാന ഓവര്‍ എറിയിക്കാനുള്ള തീരുമാനവും സച്ചിന്റേതായിരുന്നത്രെ.

ഓസ്ട്രേലിയയ്ക്കെതിരെ, നിര്‍ണായക മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ കളിക്കാനിറങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ മുമ്പ്‌ നേടിയ ചില തകര്‍പ്പന്‍ വിജയങ്ങളുടെ ഓര്‍മ ഇന്ത്യന്‍ ആരാധകരുടെ മനസ്സിലുണ്ട്‌. അന്നെല്ലാം പക്ഷേ സൗരവായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച്‌ ഏകദിന മത്സരങ്ങള്‍ കളിച്ചു. ഒന്നില്‍ മാത്രമേ ജയിക്കാനായുള്ളു.

രാഹുലിന്റെ പത്രസമ്മേളനം കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ ചാമ്പ്യന്‍സ്‌ ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന ഓസ്ട്രേലിയന്‍ പത്രലേഖകന്‍ പറഞ്ഞു: സൗരവിന്റെ ടീമിനെ ഞങ്ങള്‍ ഭയന്നിരുന്നു. ഇപ്പോള്‍ അതത്രയില്ല. മുന്‍തൂക്കം ഓസ്ട്രേലിയയ്ക്കുതന്നെയാണ്‌'.

സൗരവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു തവണ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായി; ഒരു തവണ റണ്ണറപ്പും. 83ന്‌ ശേഷം ആദ്യമായി ലോക കപ്പിന്റെ ഫൈനലിലുമെത്തി. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഈ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ രാഹുലിന്റെ ടീം എത്ര മുന്നോട്ടുപോവുമെന്ന്‌ കണ്ടറിയണം. മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിന്‌ മുമ്പ്‌ നടന്ന ട്രെയ്‌നിങ്‌ സെഷന്‌ ശേഷം ഇന്ത്യന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ തന്റെ കളിക്കാരെ മീഡിയയ്ക്കു മുന്നില്‍വെച്ച്‌ വഴക്കുപറഞ്ഞു. 'നിങ്ങള്‍ ഗൗരവത്തോടെയല്ല കാര്യങ്ങള്‍ കാണുന്നത്‌, ഇത്‌ തമാശയല്ല'. കളിച്ചും ചിരിച്ചും പുറത്തേക്ക്‌ വരികയായിരുന്ന കളിക്കാരുടെ മുഖം ഇരുണ്ടു. ഇതിനെക്കുറിച്ച്‌, ശനിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ രാഹുലിനു നേരെ ചോദ്യം ഉയര്‍ന്നിരുന്നു. അത്‌ ടീമിനുള്ളിലെ കാര്യങ്ങളാണ്‌. കോച്ച്‌ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട എന്നായിരുന്നു.

സൗരവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്‌ മാറ്റുന്നതില്‍ സച്ചിനും ഒരു പങ്കുണ്ടായിരുന്നു എന്നത്‌ രഹസ്യമല്ല. പക്ഷേ, ഒരു കാര്യം വ്യക്തം. സൗരവിന്‌ കീഴീല്‍ കാഴ്ചവെച്ച മികവ്‌ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ സച്ചിനുപോലുമില്ല. കളിക്കാരെ മികവു കാട്ടാന്‍ നിര്‍ബന്ധിതരാക്കുന്ന ക്യാപ്റ്റനാണ്‌ മികച്ച ക്യാപ്റ്റന്‍-പറഞ്ഞത്‌ സ്റ്റീഫന്‍ ഫ്ലെമിങ്ങാണ്‌. ചാപ്പല്‍ ശ്രദ്ധിക്കുന്നുവോ ആവോ?
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ഞായര്‍, 17 ഡിസംബര്‍ 2006 )
 
< മുന്‍ പേജ്‌   അടുത്തത് >

ഡൗണ്‍ലോഡ്‌

പുതിയ മലയാളം ജൂംല! ഡൗണ് ലോഡ് ചെയ്യുക

ഡൗണ് ലോഡ്

Get the
New! IndicJoomla! Malayalam Translation

Download

ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല