|
'ബാബുല്‍' ഒരുക്കാന്‍ അഞ്ചു ഡിസൈനര്‍മ |
|
|
|
|
ലേഖകന്‍/ലേഖിക സുനില്‍
|
|
തിങ്കള്‍, 09 ആഗസ്റ്റ് 2004 |
ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പേരുകേട്ടതാണ് ബോളിവുഡ്. ആഡംബരങ്ങള്‍ക്ക് ഇവിടെ യാതൊരു പഞ്ഞവുമില്ല. എന്നാല്‍, ഒരു സിനിമയുടെ പിന്നണിയില്‍ത്തന്നെ അഞ്ചു ഫാഷന്‍ ഡിസൈനര്‍മാര്‍ വേണ്ടി വന്നാലോ? അതും അഞ്ചുപേരും അതിപ്രശസ്തരും.
രവിചോപ്ര ചിത്രമായ 'ബാബുല്‍' ആണ് ദൃശ്യ വിസ്മയരംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ചിത്രത്തില്‍ റാണി മുഖര്‍ജി ധരിക്കുന്ന പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് സബ്യസാചി മുഖര്‍ജിയാണ്. ജോണ്‍ എബ്രഹാമിന്റെ രൂപഭാവങ്ങള്‍ നരേന്ദ്രകുമാറിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്.
ജോണ്‍ തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് ബാബുലില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകന്‍ രവിചോപ്ര പറയുന്നു. സല്‍മാന്റെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് സല്‍മാന്റെ സഹോദരി അല്‍വിരാഖാന്‍ അഗ്നിഹോത്രിയാണ്. ചിത്രത്തില്‍ ഹേമമാലിനി ധരിക്കുന്ന സാരികള്‍ ഡിസൈന്‍ ചെയ്തത് നീതാലുല്ലയാണ്. അമിതാഭ്ബച്ചന്റെ വസ്ത്രങ്ങള്‍ അക്ബറും ഡിസൈന്‍ ചെയ്തിരിക്കുന്നു.
ഇതിനുപുറമെ അമിതാഭ്ബച്ചനും ഹേമമാലിനിക്കുമെല്ലാം ഒപ്പം സ്വന്തം ഡിസൈനര്‍മാരുമുണ്ട്. അടുത്തിടെ 'ബാബുലി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇതില്‍ താരങ്ങളുടെ വേഷവും ഭാവവുമെല്ലാം പത്രങ്ങളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
'സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം' എന്ന അവകാശവാദവുമായാണ് രവിചോപ്ര 'ബാബുല്‍' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ബി.ആര്‍.ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ്ബച്ചന്‍, ഹേമമാലിനി, സല്‍മാന്‍ഖാന്‍, ജോണ്‍ എബ്രഹാം, റാണിമുഖര്‍ജി, ഓംപുരി എന്നിവരെല്ലാം ചിത്രത്തില്‍ അഭനയിക്കുന്നുണ്ട്. ഡിസംബര്‍ എട്ടിനു ചിത്രം തിയേറ്ററുകളിലെത്തും
|
|
അവസാനം പരിശോധിക്കപ്പെട്ടത് ( ബുധന്‍, 01 നവംബര്‍ 2006 )
|