|
ലേഖകന്‍/ലേഖിക സുനില്‍
|
|
ബുധന്‍, 07 ജൂലൈ 2004 |
അടിമാലിയിലെ സന്ധ്യ എന്ന പെണ്‍കുട്ടിയുടെ ദുരന്തം സ്ത്രീസമൂഹത്തിനാകെ വേദനയും ആശങ്കയും ഉണ്ടാക്കും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടി ഞായറാഴ്ചയാണ് ജീവനൊടുക്കിയത്. അതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ച് പരാതികളുണ്ടായിരുന്നു. പീഡനവിവരം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ആരെയും അറസ്റ്റുചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണത്രെ പെണ്‍കുട്ടിജീവനൊടുക്കിയത്. ഈ പീഡനകേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപണമുണ്ട്. സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും ഏറെ മുന്നിലെത്തിയിട്ടും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നത് വലിയൊരു വൈരുധ്യമാണ്. ഓഫീസുകളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലുംസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളുണ്ടായി.
ഇവിടത്തെ സ്ത്രീകളില്‍ 22.7 ശതമാനംപേര്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി സംസ്ഥാന വനിതാകമ്മീഷന്‍ മൂന്നുവര്‍ഷംമുമ്പ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. വീടുകള്‍ക്കുള്ളിലെ സ്ത്രീപീഡനങ്ങളും കേരളത്തില്‍ കുറവല്ല. പല സ്ത്രീപീഡനക്കേസുകളിലും ഊര്‍ജിതമായ അന്വേഷണമോ കുറ്റവാളികള്‍ക്കെതിരെ നടപടിയോ ഉണ്ടാകുന്നില്ല. കോളിളക്കമുണ്ടാക്കിയ അത്തരം പല കേസുകളിലും പ്രതിസ്ഥാനത്തുള്ളത് പ്രമുഖവ്യക്തികളാണ്. അവര്‍ അന്വേഷണം മുടക്കാനോ തളര്‍ത്താനോ ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും പതിവായിരിക്കുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീകളില്‍ പലരും നീതികിട്ടാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യചെയ്തു. കേരളസമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാട് കൂടുതല്‍ വികലമായിരിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അടിമാലി സംഭവത്തിന് കാരണക്കാരായവരെമുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് കഴിയണം |
|
അവസാനം പരിശോധിക്കപ്പെട്ടത് ( ബുധന്‍, 01 നവംബര്‍ 2006 )
|