ഹോം പേജ്‌ arrow വാര്‍ത്തകള്‍ arrow പുതിയ arrow ലിസ്സി ജേക്കബ്ബ്‌ ചീഫ്‌ സെക്രട്ടറി
ലിസ്സി ജേക്കബ്ബ്‌ ചീഫ്‌ സെക്രട്ടറി പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 07 ജൂലൈ 2004

ജോണ്‍മത്തായി റിട്ടയര്‍ ചെയ്ത ഒഴിവിലാണ്‌ നിയമനമെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ പത്രലേഖകരോട്‌ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ലിസ്സി ജേക്കബ്ബ്‌ ചീഫ്‌ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ജോണ്‍മത്തായിയുടെ സേവനത്തെ മന്ത്രിസഭ അഭിനന്ദിക്കുകയുണ്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ചീഫ്‌ സെക്രട്ടറി ബാബുജേക്കബ്ബിന്റെ ഭാര്യയായ ലിസ്സി 1971 ഐ. എ. എസ്‌. ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥയാണ്‌. 2008 ഫിബ്രവരി വരെ സര്‍വീസുണ്ട്‌. ഡി. ഇ. ഒ. ആയിരുന്ന പരേതനായ എന്‍. ജെ. ജോര്‍ജിന്റെയും തങ്കമ്മയുടെയും മകളാണ്‌. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം രണ്ടുവര്‍ഷം തിരുവനന്തപുരം ആള്‍ സെയിന്റ്‌സ്‌ കോളേജില്‍ അധ്യാപികയായിരുന്നു.

മൂന്നു മക്കളുണ്ട്‌. മകന്‍ സൂരജ്‌ സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ പൂര്‍ത്തിയാക്കി പൊമോന കോളേജില്‍ അധ്യാപകനായി ജോലിനോക്കുന്നു. പെണ്‍കുട്ടികളായ നീരദയും അഞ്ജനയും അമേരിക്കയില്‍ പോളിറ്റിക്സിലും ഫിലോസഫിയിലും ഗവേഷണം നടത്തുന്നു. തിരുവനന്തപുരത്തും കോട്ടയത്തും സബ്‌ കളക്ടറായിരുന്നു. പിന്നീട്‌ കോട്ടയത്ത്‌ കളക്ടറും. കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറായും ജോലിനോക്കിയിട്ടുണ്ട്‌. രണ്ടുപ്രാവശ്യം കേന്ദ്രസര്‍ക്കാരിലും ജോലിചെയ്തു. ആഭ്യന്തരം, പൊതുഭരണം, ഊര്‍ജം, പൊതുവിദ്യാഭ്യാസം, വനം, പൊതുവിതരണം എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഗവര്‍ണറുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ പദവിയായിരുന്നു.

കെ. ജെ. മാത്യു ആഭ്യന്തര സെക്രട്ടറി

ആഭ്യന്തര വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെ. ജെ. മാത്യുവിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതുവരെ മാത്യു പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. മനുഷ്യാവകാശക്കമ്മീഷനിലെ ഐ. ജി. ടി. പി. സെന്‍കുമാറിനെ കെ. എസ്‌. ആര്‍. ടി. സി.യുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറായും നിയമിച്ചതായി മുഖ്യമന്ത്രി പത്രലേഖകരോട്‌ പറഞ്ഞു. അവിടെ നിന്ന്‌ കെ. പി. സോമരാജനെ പോലീസ്‌ വകുപ്പിലേയ്ക്ക്‌ തിരിച്ചയച്ചു. സോമരാജന്‍ അഡീഷണല്‍ ഡി. ജി. പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്‌. അദ്ദേഹത്തിന്റെ തസ്തിക പിന്നീട്‌ തീരുമാനിക്കും.
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ബുധന്‍, 01 നവംബര്‍ 2006 )
 
< മുന്‍ പേജ്‌

ഡൗണ്‍ലോഡ്‌

പുതിയ മലയാളം ജൂംല! ഡൗണ് ലോഡ് ചെയ്യുക

ഡൗണ് ലോഡ്

Get the
New! IndicJoomla! Malayalam Translation

Download

ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല